ലോകകപ്പ് യോഗ്യത; ലിവര്‍പൂള്‍ താരം ഹ്യൂഗോ എക്കിറ്റിക്കേ ഫ്രഞ്ച് സ്‌ക്വാഡില്‍
പാരിസ്: ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ ഹ്യൂഗോ എക്കിറ്റിക്കേയ്ക്ക് ഫ്രാന്‍സ് സ്‌ക്വാഡിലേക്ക് ആദ്യ വിളി. ഉക്രെയ്ന്‍, ഐസ് ലാന്റ് എന്നിവര്‍ക്കെതിരേയുള്ള ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള സ്‌ക്വാഡിലേക്കാണ് എക്കിറ്റിക്കേയെ ഉള്‍പ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റി ഫോര്‍വേഡ് റയാന്‍ ചെര്‍ക്കിക്ക് പരിക്കേറ്റതാണ് ഹ്യൂഗോ എക്കിറ്റിക്കേയ്‌ക്കെ തുണയായത്.
പുതിയ സീസണില്‍ ലിവര്‍പൂളിനൊപ്പം ചേര്‍ന്ന എക്കിറ്റിക്കേ ടീമിനായി മൂന്ന് തവണ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ജര്‍മ്മന്‍ ക്ലബ്ബ് എന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നാണ് എക്കിറ്റി ചെമ്പടയ്‌ക്കൊപ്പം എത്തിയത്. സെപ്തംബര്‍ അഞ്ചിനാണ് ഫ്രാന്‍സ് ഉക്രെയ്‌നെ നേരിടുക. ഒമ്പതിനാണ് ഐസ് ലന്റിനെ നേരിടുക.