ലോകകപ്പ് യോഗ്യത; നെയ്മര്‍, കസിമറോ, റിച്ചാര്‍ലിസണ്‍; വമ്പന്‍മാരെ കളിത്തിലിറക്കി കളിക്കാന്‍ ആന്‍സിലോട്ടി
സാവോപോളോ: കഴിഞ്ഞ ആഴ്ചയാണ് ബ്രസീലിന്റെ പുതിയ കോച്ചായി മുന്‍ റയല്‍ മാഡ്രിഡ് ഇതിഹാസ പരിശീലകന്‍ കാര്‍ലോ ആന്‍സിലോട്ടിയെ ചുമതലപ്പെടുത്തിയത്. കോച്ചിന്റെ മുന്നിലുള്ള പ്രധാന കടമ്പ ബ്രസീലിന്റെ ലോകകപ്പ് യോഗ്യതയാണ്. നിലവില്‍ ലാറ്റിന്‍ അമേരിക്കയില്‍ ബ്രസീല്‍ നാലാം സ്ഥാനത്താണുള്ളത്.
ഇക്വഡോര്‍, പരാഗ്വെ എന്നിവര്‍ക്കെതിരേയാണ് ബ്രസീലിന്റെ ജൂണിലെ യോഗ്യതാ മല്‍സരങ്ങള്‍. ഈ മല്‍സരങ്ങള്‍ക്കായുള്ള സ്‌ക്വാഡിലേക്കാണ് തീപ്പൊരി താരങ്ങളായിരുന്ന നെയ്മര്‍, റിച്ചാര്‍ലിസണ്‍, കാസിമറോ എന്നിവര്‍ തിരികെയെത്തുന്നത്. അല്‍ ഹിലാല്‍ വിട്ട് സാന്റോസിനൊപ്പമുള്ള 33കാരനായ നെയ്മര്‍ പരിക്കിനെ തുടര്‍ന്ന് ഒരു മാസമായി ടീമിന് പുറത്തായിരുന്നു.
താരം പരിക്കില്‍ നിന്ന് മോചിതനായതായി റിപോര്‍ട്ട് ഉണ്ടായിരുന്നു. ജൂണില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരത്തിനുള്ള സ്‌ക്വാഡില്‍ നെയ്മറെയും കോച്ച് ഉള്‍പ്പെടുത്തിയിരുന്നു. ടീമില്‍ തിരിച്ചെത്തുന്നത് മറ്റൊരു സൂപ്പര്‍ താരമായ കസിമറോയാണ്. നിലവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പമുള്ള കസിമറോ മുന്‍ റയല്‍ താരമാണ്. കോച്ച് ആന്‍സിലോട്ടിയും കസിമറോയും ദീര്‍ഘകാലം റയലില്‍ ഒരുമിച്ചുണ്ടായിരുന്നു.
മറ്റൊരു താരം റിച്ചാര്‍ലിസണ്‍ ആണ്. താരവും പരിക്കില്‍ നിന്ന് മോചിതനായി അടുത്തിടെയാണ് ടീമില്‍ തിരിച്ചെത്തിയത്. ടോട്ടന്‍ഹാമിന് വേണ്ടിയാണ് റിച്ചാര്‍ലിസണ്‍ കളിക്കുന്നത്. കസിമറോയും റിച്ചാര്‍ലിസണും ഇന്ന് യൂറോപ്പാ ലീഗ് ഫൈനലില്‍ നേര്‍ക്ക് നേര്‍ വരുന്നത്. ശക്തമായ സ്‌ക്വാഡിനെയിറക്കി ലോകകപ്പ് യോഗ്യത നേടുകയെന്നാണ് കോച്ച് ആന്‍സിലോട്ടിയുടെ ലക്ഷ്യം. ബ്രസീലിന്റെ അന്തിമ സ്‌ക്വാഡ് പ്രഖ്യാപനം ഈ മാസം 26നാണ്.
