ലോകകപ്പ് യോഗ്യത; ഇക്വഡോറിനെതിരേ നെയ്മര്‍ ഇല്ല; സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ആഞ്ചലോട്ടി; കസിമറോയും ആന്റണിയും ടീമില്‍
സാവോപോളോ; ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകനായി കാര്‍ലോ ആഞ്ചലോട്ടി എത്തിയത്തിന് ശേഷമുള്ള ആദ്യ ടീം പ്രഖ്യാപനത്തില്‍ കാസെമിറോയും ആന്റണിയും തിരിച്ചെത്തി. നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ആന്റണി എത്തുന്നത്. പരിക്കുമൂലം നെയ്മര്‍ പുറത്തിരിക്കും. ജൂണ്‍ 5 ന് ഇക്വഡോറിനെയും ജൂണ്‍ 10 ന് പരാഗ്വേയോടുമാണ് ബ്രസീലിന് അടുത്ത മത്സരങ്ങള്‍.
ഗോള്‍കീപ്പര്‍മാര്‍: അലിസണ്‍ (ലിവര്‍പൂള്‍), ബെന്റോ (അല്‍-നാസര്‍), ഹ്യൂഗോ സൗസ (കൊറിന്ത്യന്‍സ്).
ഡിഫന്‍ഡര്‍മാര്‍: അലക്സ് സാന്ദ്രോ, ഡാനിലോ, ലിയോ ഓര്‍ട്ടിസ്, വെസ്ലി (എല്ലാവരും ഫ്‌ലെമെംഗോ), അലക്സാന്ദ്രോ (ലില്ലെ), ലൂക്കാസ് ബെറാള്‍ഡോ (പാരീസ് സെന്റ് ജെര്‍മെയ്ന്‍), കാര്‍ലോസ് അഗസ്റ്റോ (ഇന്റര്‍ മിലാന്‍), വാന്‍ഡേഴ്സണ്‍ (മൊണാക്കോ)
മിഡ്ഫീല്‍ഡര്‍മാര്‍: ആന്‍ഡ്രിയാസ് പെരേര (ഫുള്‍ഹാം), ആന്‍ഡ്രി സാന്റോസ് (സ്ട്രാസ്ബര്‍ഗ്), ബ്രൂണോ ഗ്വിമാരസ് (ന്യൂകാസില്‍), കാസെമിറോ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), എഡേഴ്‌സണ്‍ (അറ്റലാന്റ), (ഗെര്‍സണ്‍)
ഫോര്‍വേഡുകള്‍: ആന്റണി (റിയല്‍ ബെറ്റിസ്), എസ്റ്റവോ (പാല്‍മീറസ്), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (ആഴ്‌സണല്‍), മാത്യൂസ് കുന്‍ഹ (വോള്‍വര്‍ഹാംപ്ടണ്‍), റാഫീഞ (ബാഴ്‌സലോണ), റിച്ചാര്‍ലിസണ്‍ (ടോട്ടന്‍ഹാം), വിനീഷ്യസ് ജൂനിയര്‍ (റിയല്‍ മാഡ്രിഡ്)
