പനാജി: എഫ്സി ഗോവയ്ക്കെതിരായ എഎഫ്സി ചാംപ്യന്‍സ് ലീഗ് 2 മല്‍സരത്തിനായി അല്‍ നസ്ര്‍ ടീം ഗോവയില്‍ എത്തി. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്രൊയേഷ്യന്‍ താരം മാഴ്സെലോ ബ്രോസോവിച്ചും ഇല്ലാതെയാണ് സംഘമെത്തിയത്. 2026 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന റൊണാള്‍ഡോ പരിക്കേല്‍ക്കാനുള്ള സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് ഇന്ത്യയിലേക്കുള്ള യാത്രാ ഒഴിവാക്കിയത്.
Welcome to Goa, Al Nassr FC!
— FC Goa (@FCGoaOfficial) October 20, 2025
مرحباً بكم في جوا، النصر
🟠🟡📸 pic.twitter.com/l5yCH4H5rr
കൂടാതെ ക്ലബ്ബുമായുള്ള കരാറില്‍ സൗദിക്ക് പുറത്തുള്ള മല്‍സരങ്ങളില്‍ കളിക്കണോ എന്ന കാര്യത്തില്‍ താരത്തിന് സ്വന്തം നിലയില്‍ തീരുമാനമെടുക്കാമെന്നാണ് സൗദി മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. റൊണാള്‍ഡോയുടെ മാജിക് കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ ഗോവ കാണികള്‍ക്ക് മറ്റു സൂപ്പര്‍ താരങ്ങളുടെ കളി കാണാന്‍ സാധിക്കും. അല്‍ നസ്റിനായി റൊണാള്‍ഡോയെ കൂടാതെ നിരവധി ആഗോള താരങ്ങള്‍ കളത്തിലിറങ്ങുന്നുണ്ട്.
മുന്‍ ബാഴ്‌സാ താരം ഇനിഗോ മാര്‍ട്ടിനെസ്, മുന്‍ ലിവര്‍പൂള്‍ താരം സാദിയോ മാനെ, മുന്‍ അത്‌ല്റ്റിക്കോ മാഡ്രിഡ് താരം ജോവോ ഫെലിക്സ്, മുന്‍ ബയേണ്‍ മ്യുണിക്ക് താരം കിംഗ്സ്ലി കോമാന്‍ എന്നിവരെല്ലാം അല്‍ നസര്‍ നിരയിലുണ്ട്.