വിയ്റ്റനാമിന് മുന്നില്‍ തകര്‍ന്ന് ഇന്ത്യന്‍ നിര; സഹലിന് പരിക്ക്

ഐഎസ്എല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ സഹലിന് പരിക്കേറ്റത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി ആയിരിക്കുകയാണ്.

Update: 2022-09-27 15:59 GMT


ഹാനോയി: വിയ്റ്റനാമിനെതിരായ അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ ഇന്ത്യക്ക് നാണം കെട്ട തോല്‍വി.എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യയുടെ തോല്‍വി. റാങ്കിങില്‍ 97ാം സ്ഥാനത്തുള്ള വിയ്റ്റനാം ഇന്ത്യയെ ഒരു തരത്തിലും മുന്നേറാന്‍ അനുവദിച്ചില്ല. 104ാം സ്ഥാനത്തുള്ള ഇന്ത്യയെ വിയ്റ്റനാം അവരുടെ ഹോം ഗ്രൗണ്ടില്‍ തളയ്ക്കുകയായിരുന്നു.


 


അതിനിടെ സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദിന് പരിക്കേറ്റു. 35ാം മിനിറ്റിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് താരം പരിക്കേറ്റ് പുറത്ത് പോയത്. കാലിന് വേദന അനുഭവപ്പെടുകയായിരുന്നു.ഐഎസ്എല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ സഹലിന് പരിക്കേറ്റത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി ആയിരിക്കുകയാണ്.





Tags:    

Similar News