വാര്‍ ഇന്ത്യയിലും; എഎഫ്‌സി വനിതാ ഏഷ്യന്‍ കപ്പില്‍ തുടക്കമിടും

ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് വേദികളില്‍ വാര്‍ ഉപയോഗപ്പെടുത്തും

Update: 2022-01-08 11:18 GMT


കൊല്‍ക്കത്ത: ഫുട്‌ബോളിലെ പുത്തന്‍ നിയമമായ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിന് ഇന്ത്യയിലും തുടക്കമാവുന്നു. ജനുവരിയില്‍ നടക്കുന്ന എഎഫ്‌സി വനിതാ ഏഷ്യന്‍ കപ്പിലാണ് വാറിന് തുടക്കമിടുക. ജനുവരി 30 മുതലാണ് ടൂര്‍ണ്ണമെന്റിന് തുടക്കമാവുക. ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് വേദികളില്‍ വാര്‍ ഉപയോഗപ്പെടുത്തും. നോക്കൗട്ട് റൗണ്ടുകളിലും വാര്‍ ഉണ്ടാവും. പുതിയ സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.




Tags: