ഇത് പുതിയ നപ്പോളി; തുടര്‍ച്ചയായ 11ാം ജയം; ലീഗില്‍ ഒന്നാമത്

വിക്ടര്‍ ഒഷിമെന്‍ ആണ് നപ്പോളിയുടെ ഗോള്‍ സ്‌കോര്‍ ചെയ്തത്.

Update: 2022-10-24 03:26 GMT

റോം: ഇറ്റാലിയന്‍ സീരി എയില്‍ നപ്പോളിക്ക് തുടര്‍ച്ചയായ 11ാം ജയം. എ എസ് റോമയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് നപ്പോളിയുടെ ജയം. ജയത്തോടെ ഒന്നാം സ്ഥാനത്തെ ലീഡ് മൂന്ന് പോയിന്റാക്കി വര്‍ദ്ധിപ്പിച്ചു. വിക്ടര്‍ ഒഷിമെന്‍ ആണ് നപ്പോളിയുടെ ഗോള്‍ സ്‌കോര്‍ ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ അറ്റ്‌ലാന്റയെ എതിരില്ലാത്ത രണ്ട് ഗോളിന് ലാസിയോ പരാജയപ്പെടുത്തി. എസി മിലാന്‍, ലാസിയോ, അറ്റ്‌ലാന്റ എന്നിവരാണ് ലീഗിലെ രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ ഉള്ളവര്‍.





Tags:    

Similar News