ചാംപ്യന്‍സ് ലീഗിലെ തോല്‍വി; ഫ്രാന്‍സില്‍ പരക്കെ അക്രമം

പാരിസില്‍ പിഎസ് ജി സ്റ്റേഡിയത്തിന് മുന്നില്‍ വലിയ സ്‌ക്രീനില്‍ കളികണ്ട ആരാധകരാണ് അക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. കണ്ണില്‍കണ്ട വാഹനങ്ങള്‍ ആരാധകര്‍ അടിച്ചുതകര്‍ക്കുകയും കത്തിക്കുകയും ചെയ്തു.

Update: 2020-08-24 10:42 GMT

പാരിസ്: ബയേണ്‍ മ്യൂണിക്കിനോട് തോറ്റ് ചാംപ്യന്‍സ് ലീഗ് കിരീടം നഷ്ടപ്പെട്ടതിന് പിന്നാലെ ഫ്രാന്‍സില്‍ പിഎസ് ജി ആരാധകരുടെ അക്രമം. ഏറ്റവും കൂടുതല്‍ അക്രമമുണ്ടായത് പാരിസിലാണ്. ഒരു ഗോളിനേറ്റ പരാജയം ആരാധകരെ രോഷാകുലരാക്കുകയായിരുന്നു. പാരിസില്‍ പിഎസ് ജി സ്റ്റേഡിയത്തിന് മുന്നില്‍ വലിയ സ്‌ക്രീനില്‍ കളികണ്ട ആരാധകരാണ് അക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. കണ്ണില്‍കണ്ട വാഹനങ്ങള്‍ ആരാധകര്‍ അടിച്ചുതകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. പാരിസിലെ അതേ അവസ്ഥയായിരുന്നു ഫ്രാന്‍സിലെ മറ്റ് സ്ഥലങ്ങളിലും അരങ്ങേറിയത്.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് ആരാധകര്‍ പൊതുഇടങ്ങളില്‍ മല്‍സരം കണ്ടത്. കൂട്ടംകൂടി നില്‍ക്കരുതെന്ന നിര്‍ദേശവും ആരാധകര്‍ തള്ളി. ഫ്രാന്‍സിലെ തെരുവീഥികളിലാണ് അക്രമങ്ങള്‍ അധികവും ഉടലെടുത്തത്. ഇതിനോടകം 200ലധികം പേരെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. ചരിത്രത്തലാദ്യമായി ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഇടം നേടിയ പിഎസ് ജി കിരീടം നേടുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. രോഷാകുലരായ ആരാധകര്‍ പിഎസ് ജിയുടെ പതാക കത്തിച്ചു. പിഎസ് ജി അക്കാദമിയില്‍നിന്ന് വളര്‍ന്നുവന്ന ഫ്രഞ്ച് താരമായ കോമാന്റെ ഗോളാണ് പിഎസ് ജിയുടെ കിരീടനേട്ടത്തിന് വിള്ളല്‍ വീഴ്ത്തിയത്.

Tags:    

Similar News