ലോകകപ്പ്; ഉറുഗ്വയെ ചുരുട്ടികെട്ടി ദക്ഷിണ കൊറിയ

കൊറിയ്ക്ക് ഫിനിഷിങാണ് തിരിച്ചടിയായത്.

Update: 2022-11-24 15:18 GMT


ദോഹ: ലാറ്റിന്‍ അമേരിക്കയിലെ പ്രബലരായ ഉറുഗ്വെയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടി ഏഷ്യന്‍ ശക്തികളായ ദക്ഷിണ കൊറിയ. ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരമാണ് ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചത്. ഒന്നാം നമ്പര്‍ താരനിരയുമായിറങ്ങിയ ഉറുഗ്വെയ്ക്ക് കൊറിയന്‍ വലകുലുക്കാന്‍ സാധിച്ചില്ല. കൊറിയയുടെ വേഗതയ്‌ക്കൊപ്പം എത്താന്‍ ഉറുഗ്വെയുടെ സീനിയര്‍ താരങ്ങള്‍ക്കായില്ല. ഇരുടീമിനും മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇരുകൂട്ടര്‍ക്കും അത് ഫലപ്രദമായി വിനിയോഗിക്കാനായില്ല. മല്‍സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഉറുഗ്വെ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോള്‍ സ്‌കോര്‍ ചെയ്യാനായില്ല. കൊറിയ്ക്ക് ഫിനിഷിങാണ് തിരിച്ചടിയായത്.




Tags:    

Similar News