നേഷന്‍സ് ലീഗ്; ഇംഗ്ലണ്ടിന് ഇന്ന് ജര്‍മ്മന്‍ പരീക്ഷണം; ഇറ്റലിക്ക് ഹംഗറി

ഇന്ന് നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ തുര്‍ക്കി ലിത്വാനിയയെ നേരിടും.

Update: 2022-06-07 05:19 GMT


ബെര്‍ലിന്‍: യുവേഫാ നേഷന്‍സ് ലീഗില്‍ ഇന്ന് രാത്രി ജര്‍മ്മനി ഇംഗ്ലണ്ടിനെ നേരിടും. ഇരുടീമും ആദ്യ ജയത്തിനായാണ് ഇറങ്ങുന്നത്. ആദ്യ മല്‍സരത്തില്‍ ജര്‍മ്മനിയെ ഇറ്റലി സമനിലയില്‍ പിടിച്ചിരുന്നു. ഇതേ ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ഇറ്റലി ഹംഗറിയെ നേരിടും. ഹംഗറി ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ തുര്‍ക്കി ലിത്വാനിയയെ നേരിടും.


കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ ഡെന്‍മാര്‍ക്ക് ഓസ്ട്രിയയെയും കസാഖിസ്ഥാന്‍ സ്ലൊവാക്കിയയെയും പരാജയപ്പെടുത്തിയിരുന്നു. ഡെന്‍മാര്‍ക്ക് ആദ്യമല്‍സരത്തില്‍ ഫ്രാന്‍സിനെയും വീഴ്ത്തിയിരുന്നു.




Tags:    

Similar News