യുവേഫാ ചാംപ്യന്‍സ് ലീഗ്; രാജകീയമായി ലിവര്‍പൂള്‍ പ്രീക്വാര്‍ട്ടറില്‍, സലാഹിന് റെക്കോഡ്
ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗിലെ അപരാജിത കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. ലിലെയ്‌ക്കെതിരേ 2-1ന്റെ ജയവുമായി ലിവര്‍പൂള്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മുഹമ്മദ് സലാഹ് (34), ഏലിയോട്ട് (67) എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്. ഇന്നത്തെ ഗോള്‍ നേട്ടത്തോടെ യൂറോപ്പ്യന്‍ചാംപ്യന്‍ഷിപ്പുകളില്‍ നിന്നായി 50 ഗോളുകള്‍ നേടുന്ന ആദ്യ ലിവര്‍പൂള്‍ താരമെന്ന റെക്കോഡ് സലാഹ് സ്വന്തമാക്കി. ഇതില്‍ 44 എണ്ണം ചാംപ്യന്‍സ് ലീഗില്‍ നിന്ന് പിറന്നതാണ്. ഈ സീസണില്‍ താരം ചാംപ്യന്‍സ് ലീഗില്‍ മൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്. ഈ സീസണില്‍ 31 മല്‍സരങ്ങളില്‍ നിന്നായി സലാഹ്് 22 ഗോളുകള്‍ നേടിയിട്ടുണ്ട്.
മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1ന് ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ ലെവര്‍കൂസനെ വീഴ്ത്തി. ക്ലബ്ബ് ബ്രൂഗ്-യുവന്റസ് മല്‍സരം ഗോള്‍ രഹിത സമനിലയലില്‍ കലാശിച്ചു.