ചാംപ്യന്‍സ് ലീഗ് അട്ടിമറിയില്ല; റയലും ഇന്ററും പ്രീക്വാര്‍ട്ടറില്‍

ഡെസ്‌ക്കോയാണ് ഇന്ററിന്റെ രണ്ട് ഗോളും നേടിയത്.

Update: 2021-11-25 02:16 GMT


ഷിസിനോ:ചാംപ്യന്‍സ് ലീഗ് ആദ്യപാദത്തില്‍ സ്പാനിഷ് പ്രമുഖര്‍ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ച മാള്‍ഡോവന്‍ ക്ലബ്ബ് ഷെരീഫ് തിരാസ്‌പോള്‍ ഇന്ന് അവര്‍ക്ക് മുന്നില്‍ കീഴടങ്ങി.ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയലിന്റെ ജയം. ജയത്തോടെ ഒരു മല്‍സരം ശേഷിക്കെ റയല്‍ അവസാന 16ല്‍ ഇടം നേടി.ആല്‍ബ, ടോണി ക്രൂസ്, കരീം ബെന്‍സിമ എന്നിവരാണ് റയലിനായി വലകുലിക്കിയവര്‍. തോല്‍വിയോടെ തിരാസ്‌പോള്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഉക്രെയന്‍ ക്ലബ്ബ് ശക്തര്‍ ഡൊണറ്റ്‌സക്കിനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്ന് ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാനും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.ഡെസ്‌ക്കോയാണ് ഇന്ററിന്റെ രണ്ട് ഗോളും നേടിയത്.




Tags:    

Similar News