യുവേഫ ചാംപ്യന്‍സ് ലീഗ്; ബാഴ്സലോണ VS അത്ലറ്റികോ മാഡ്രിഡ്, ലിവര്‍പൂള്‍ VS പിഎസ്ജി പോരാട്ടം ഇന്ന്
കാറ്റലോണിയ: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് രണ്ട് വമ്പന്‍ പോരാട്ടങ്ങള്‍. ബുധനാഴ്ച രാത്രി 12.30ന് നടക്കുന്ന ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്സലോണ ക്യാംപ് നൗവില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. മറ്റൊരു മല്‍സരത്തില്‍ പാരിസില്‍ ലിവര്‍പൂള്‍ നിലവിലെ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജിയെ നേരിടും.
ലാലിഗയില്‍ കൊമ്പുകോര്‍ത്തതിന് പിന്നാലെയാണ് ബാഴ്‌സയും അത്ലറ്റിക്കോയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്. ആ മല്‍സരത്തില്‍ ബാഴ്സ 2-1ന് വിജയിച്ചിരുന്നു. പരിക്കുമൂലം ബാഴ്സ നിരയില്‍ റഫിഞ്ഞയും ഫ്രാങ്ക് ഡി ജോങും ഇന്നത്തെ മല്‍സരത്തിലുണ്ടായിരിക്കില്ല.