നേപ്പാളിനെതിരായ മല്‍സരം; സഹല്‍ അബ്ദുല്‍ സമദ് ഇന്ത്യന്‍ ടീമില്‍
റഹീം അലിയും സെറിട്ടണ്‍ ഫെര്‍ണാണ്ടാസുമാണ് ടീമിലെ പുതുമുഖങ്ങള്‍.
ന്യൂഡല്‍ഹി: അടുത്ത മാസം ആദ്യം നേപ്പാളിനെതിരായി നടക്കുന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരത്തിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ സ്‌ക്വാഡില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇടം നേടി. ആശിഖ് കുരുണിയന്‍, രാഹുല്‍ കെ പി എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. ഇരുവര്‍ക്കും പരിക്ക് വിനയാവുകയായിരുന്നു.റഹീം അലിയും സെറിട്ടണ്‍ ഫെര്‍ണാണ്ടാസുമാണ് ടീമിലെ പുതുമുഖങ്ങള്‍.
ടീം: അമരീന്ദര്‍ സിങ്, ധീരജ് സിങ്, ഗുര്‍പ്രീത് സിങ് സന്തു, പ്രിഥം കോട്ടല്‍, മന്തര്‍ റാവു ദേശായ്, ആകാശ് മിശ്ര, രാഹുല്‍ ബെക്കെ, സുഭാഷ് ബോസ്, ലാലെങ്കമാവിയാ, ബിപിന്‍ സിങ്, അനിരുദ്ധ് ഥാപ്പാ, സഹല്‍ അബ്ദുല്‍ സമദ്, സെറിട്ടണ്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റണ്‍ കോല്‍ക്കോ, യാസിര്‍ മുഹമ്മദ്, ഗ്ലന്‍ മാര്‍ട്ടിന്‍സ്, സുരേഷ് സിങ്, ജിക്കസണ്‍ സിങ്, പ്രണോയ് ഹാല്‍ഡര്‍, റഹീം അലി, സുനില്‍ ഛേത്രി, ഫാറുഖ് ചൗധരി.