സൂപ്പര്‍ ബ്രസീല്‍; നെയ്മര്‍ അസിസ്റ്റില്‍ റിച്ചാര്‍ലിസണ് ഡബിള്‍

ഈജിപ്ത് ചിരവൈരികളായ നൈജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി.

Update: 2022-09-24 05:00 GMT


പാരിസ്; ഘാനയ്‌ക്കെതിരേ നടന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. ടോട്ടന്‍ഹാം സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസണ്‍ ഇരട്ട ഗോള്‍ നേടി(28, 40). താരത്തിന്റെ രണ്ട് ഗോളിനും അസിസ്റ്റ് ഒരുക്കിയത് നെയ്മറാണ്. ആദ്യ ഗോള്‍ പിഎസ്ജി താരം മാര്‍കിനോസിന്റെ (9) വകയായിരുന്നു. ബാഴ്‌സാ താരം റഫീനയാണ് ഈ ഗോളിന് അസിസ്റ്റ് ഒരുക്കിയത്.ഗബ്രിയേല്‍ ജീസുസ്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ഫാബിനോ എന്നിവര്‍ ഇന്ന് കാനറികള്‍ക്കായി ഇറങ്ങിയില്ല. ചൊവ്വാഴ്ച ടുണീഷ്യയ്‌ക്കെതിരേയാണ് ബ്രസീലിന്റെ ലോകകപ്പിന് മുന്നോടിയായുള്ള അവസാന മല്‍സരം.


 ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ലോകകപ്പ് യോഗ്യത നേടാനാവത്ത ഈജിപ്ത് ചിരവൈരികളായ നൈജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. മല്‍സരത്തില്‍ മുഹമ്മദ് സലാഹ് ഇരട്ട ഗോള്‍ നേടി.




Tags:    

Similar News