ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്ക് ആഴ്‌സണലിന് വെല്ലുവിളിയായി സ്പര്‍സ്

ടോപ് സ്‌കോറര്‍ മുഹമ്മദ് സലായ്ക്ക് തൊട്ടുപിറകില്‍ 21 ഗോളുമായി ഹേങ് നില്‍ക്കുന്നു.

Update: 2022-05-13 11:13 GMT




ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇക്കുറി ടോപ് ഫോര്‍ പോരാട്ടം കനക്കുന്നു.രണ്ട് മല്‍സരങ്ങള്‍ ശേഷിക്കെ ആഴ്‌സണലും ടോട്ടന്‍ഹാമും ആണ് ഒരു ഗോള്‍ വ്യത്യാസത്തില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. ചിരവൈരികള്‍ ഇന്ന് ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് ഗോളിന്റെ ജയമാണ് സ്പര്‍സ് നേടിയത്. ആഴ്‌സണലിന് ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ ആയില്ല. ഹാരി കെയ്ന്‍ മല്‍സരത്തില്‍ രണ്ട് ഗോള്‍ നേടി. മറ്റൊരു ഗോള്‍ സണ്‍ ഹേങ് മിന്നിന്റെ വകയാണ്. നിലവില്‍ പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോറര്‍ മുഹമ്മദ് സലായ്ക്ക് തൊട്ടുപിറകില്‍ 21 ഗോളുമായി ഹേങ് നില്‍ക്കുന്നു.




Tags:    

Similar News