പ്രീമിയര്‍ ലീഗ്: ടോട്ടന്‍ഹാമിന് തോല്‍വി, കാര്‍ഡിഫ് പുറത്താവല്‍ ഭീഷണിയില്‍
വെസ്റ്റ്ഹാം 0-1നാണ് ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ചത്. ടോട്ടന്‍ഹാം ലീഗില്‍ മൂന്നാം സ്ഥാനത്താണ്.
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം, വൂള്‍വ്സ് എന്നിവര്‍ ജയിച്ചുകയറിയപ്പോള്‍ ന്യൂകാസില്‍, ബേണ്‍ മൗത്ത്, എവേര്‍ട്ടണ്‍ എന്നിവര്‍ സമനില കൊണ്ട് തൃപ്തിപ്പെട്ടു. വെസ്റ്റ്ഹാം 0-1നാണ് ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ചത്. ടോട്ടന്‍ഹാം ലീഗില്‍ മൂന്നാം സ്ഥാനത്താണ്.
വമ്പന്മാരെ വീഴ്ത്തുന്ന വോള്‍വ്സ് വാറ്റ്ഫോര്‍ഡിനെ 1-2നാണ് തോല്‍പ്പിച്ചത്. ബ്രൈറ്റണ്-ന്യൂകാസില്‍ മല്‍സരം 1-1 സമനിലയില്‍ പിരിഞ്ഞു. സൗത്ത്ഹാംടണ്-ബേണ്‍മൗത്ത് മല്‍സരം 3-3 സമനിലയില്‍ കലാശിച്ചു. മറ്റൊരു മല്‍സരത്തില്‍ ശക്തരായ എവര്‍ട്ടണിനെ ക്രിസ്റ്റല്‍പാലസ് ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടി. നേരത്തെ പുറത്തായ ഫുള്‍ഹാമിനോട് കാര്‍ഡിഫ് ഒരു ഗോളിന് തോറ്റു. തോല്‍വിയോടെ കാര്‍ഡിഫ് പുറത്താവല്‍ ഭീഷണിയിലായി. ഇന്ന് ജയം അനിവാര്യമായ മല്‍സരത്തിലാണ് പാലസിന്റെ തോല്‍വി.