വന്‍ തിരിച്ചുവരവില്‍ സ്പര്‍സ്; സിറ്റിക്ക് സമനില

ഗ്രൂപ്പ് ബിയില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ഒളിമ്പിയാക്കോസിനെതിരേ 4-2നാണ് സ്പര്‍സിന്റെ ജയം.

Update: 2019-11-27 01:37 GMT

ന്യൂയോര്‍ക്ക്: പുതിയ കോച്ച് ജെസെ മൗറീഞ്ഞോയ്ക്ക് കീഴില്‍ ഇംഗ്ലിഷ് ക്ലബ്ബ് ടോട്ടന്‍ഹാമിന് ചാംപ്യന്‍സ് ലീഗില്‍ മികച്ച തുടക്കം. ഗ്രൂപ്പ് ബിയില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ഒളിമ്പിയാക്കോസിനെതിരേ 4-2നാണ് സ്പര്‍സിന്റെ ജയം. എല്‍ അറബി, ബോര്‍ഗസ് സെമിഡോ എന്നിവരിലൂടെ ആദ്യ പകുതിയില്‍ തന്നെ ഗ്രീക്ക് ക്ലബ്ബ് ലീഡ് നേടി. എന്നാല്‍ അലി (45)യിലൂടെ ടോട്ടന്‍ഹാം ആദ്യ ഗോള്‍ നേടി മല്‍സരത്തിലേക്ക് തിരിച്ചുവന്നു. തുടര്‍ന്ന് ഹാരി കെയ്‌നിന്റെ(50) വക രണ്ടാം ഗോള്‍. ഏറെ താമസിയാതെ 73ാം മിനിറ്റില്‍ ഒറിയറിലൂടെ മൂന്നാം ഗോളും നേടി ടോട്ടന്‍ഹാം ലീഡ് നേടി. 77ാം മിനിറ്റില്‍ ഹാരി കെയ്‌നിന്റെ രണ്ടാം ഗോളോടെ സ്പര്‍സ് ലീഡ് വര്‍ധിപ്പിച്ച് ജയം കൈപിടിയിലൊതുക്കി. ജയത്തോടെ ടോട്ടന്‍ഹാം അവസാന 16ല്‍ ഇടം പിടിച്ചു.

ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ ഇംഗ്ലിഷ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഷക്കത്തര്‍ ഡൊനെറ്റസക് സമനിലയില്‍ കുരുക്കി. 1-1നാണ് സിറ്റിയെ ഉക്രെയ്ന്‍ ക്ലബ്ബ് പിടിച്ചുകെട്ടിയത്. ഗ്രൂപ്പ് ചാംപ്യന്‍മാരായ സിറ്റി നേരത്തെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചിരുന്നു.




Tags:    

Similar News