പ്രീമിയര്‍ ലീഗ്; ചെമ്പട ഫോമിലേക്ക്; ടോട്ടന്‍ഹാമിനെ തകര്‍ത്തു

ജയത്തോടെ ലിവര്‍പൂള്‍ ലീഗില്‍ നാലാം സ്ഥാനത്തെത്തി.

Update: 2021-01-29 07:40 GMT


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ വിജയവഴിയില്‍. ഇന്ന് നടന്ന മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെ 3-1ന് തോല്‍പ്പിച്ചാണ് ചെമ്പട ഫോമിലേക്ക് വന്നത്. കഴിഞ്ഞ മല്‍സരങ്ങളില്‍ താളം കണ്ടെത്താന്‍ വിഷമിച്ച കോച്ച് ക്ലോപ്പിന്റെ കുട്ടികള്‍ ടോട്ടന്‍ഹാമിന്റെ ഹോം ഗ്രൗണ്ടിലാണ് തനത് പ്രകടനം പുറത്തെടുത്തത്. ഫിര്‍മിനോ, അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്, സാദിയോ മാനെ എന്നിവരാണ് ലിവര്‍പൂളിനായി വലകുലിക്കിയത്. ഫിര്‍മിനോയുടെ ഗോളിന് മാനെയും മാനെയുടെ ഗോളിന് അര്‍ണോള്‍ഡുമാണ് അസിസ്റ്റ് ഒരുക്കിയത്. ജയത്തോടെ ലിവര്‍പൂള്‍ ലീഗില്‍ നാലാം സ്ഥാനത്തെത്തി.കഴിഞ്ഞ അഞ്ച് മല്‍സരങ്ങള്‍ക്ക് ശേഷമാണ് ലിവര്‍പൂളിന്റെ ആദ്യ ജയം. അതിനിടെ ടോട്ടന്‍ഹാം സ്‌ട്രൈക്കര്‍ ഹാരി കെയ്‌നിന്റെ കണങ്കാലിന് പരിക്കേറ്റു. ആദ്യ പകുതിയിലാണ് താരത്തിന് പരിക്കേറ്റത്.





Tags:    

Similar News