ടൊറീനോ- പാര്‍മാ മല്‍സരത്തോടെ ഇറ്റാലിയന്‍ സീരി എയ്ക്ക് തുടക്കമാവും
ജൂണ്‍ 20നാണ് ആദ്യമല്‍സരം. 15ാം സ്ഥാനക്കാരായ ടൊറീനോ ഏറ്റുമുട്ടുന്നത് ഒമ്പതാം സ്ഥാനക്കാരായ പാര്മയുമായാണ്.
ടൂറിന്: ടൊറീനോ- പാര്‍മാ മല്‍സരത്തോടെ മൂന്നുമാസങ്ങള്‍ക്ക് ശേഷം ഇറ്റാലിയന്‍ സീരി എയ്ക്ക് തുടക്കമാവുന്നു. പുതിയ മല്‍സരങ്ങളുടെ ഫിക്സ്ച്ചര്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന് ഇന്ന് പുറത്തുവിട്ടു. ജൂണ്‍ 20നാണ് ആദ്യമല്‍സരം. 15ാം സ്ഥാനക്കാരായ ടൊറീനോ ഏറ്റുമുട്ടുന്നത് ഒമ്പതാം സ്ഥാനക്കാരായ പാര്മയുമായാണ്. ഇതേ ദിവസംതന്നെ എട്ടാം സ്ഥാനക്കാരായ ഹെല്ലാസ് വെറോണാ 12ാം സ്ഥാനക്കാരായ കാഗ്ലിരിയുമായി കൊമ്പുകോര്‍ക്കും.
21ന് നടക്കുന്ന മല്‍സരത്തില്‍ നാലാം സ്ഥാനക്കാരായ അറ്റ്ലാന്‍ഡ സസുഓളയെ നേരിടും. ഇതേ ദിവസം നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ മൂന്നാം സ്ഥാനക്കാരായ ഇന്റര്മിലാന് പുറത്താവല്‍ ഭീഷണിയുള്ള സംമ്പോഡറിയുമായി ഏറ്റുമുട്ടും. 22നാണ് ഒന്നാമതുള്ള യുവന്റസ് ബോള്‍ഗാനയെ നേരിടുന്നത്. ഇറ്റാലിയന്‍ കപ്പിന്റെ സെമി മല്‍സരങ്ങളുടെ തിയ്യതികള്‍ പുറത്തുവിട്ടിട്ടില്ല.