ഇവാന്‍ വുകോമനോവിച്ച് കേരളത്തില്‍; ആരാധകര്‍ക്കൊപ്പം നൃത്തം വച്ച് ഇവാന്‍

തുടര്‍ന്ന് യുഎഇയില്‍ ക്ലബ്ബ് മൂന്ന് പരിശീലന മല്‍സരങ്ങള്‍ കളിക്കും.

Update: 2022-08-01 09:20 GMT


കൊച്ചി; കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രിയപ്പെട്ട പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് കേരളത്തിലെത്തി. ഇന്ന് രാവിലെ കൊച്ചിയില്‍ വിമാനമിറങ്ങിയ ഇവാന് ആരാധകര്‍ മികച്ച വരവേല്‍പ്പാണ് നല്‍കിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ചാന്റ് വിളിച്ച ആരാധകര്‍ക്കൊപ്പം കോച്ച് ഏറെ നേരം നൃത്തം ചെയ്തു. ഈ മാസം ആദ്യ പകുതിയില്‍ കൊച്ചിയില്‍ ടീമിന്റെ പ്രീസീസണ്‍ പരിശീലനം ആരംഭിക്കും. തുടര്‍ന്ന് യുഎഇയില്‍ ക്ലബ്ബ് മൂന്ന് പരിശീലന മല്‍സരങ്ങള്‍ കളിക്കും.








Tags:    

Similar News