കൊവിഡ്; ഇന്ത്യക്ക് സഹായമഭ്യര്‍ത്ഥിച്ച് സെര്‍ജിയോ റാമോസ്

ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഏവരുടെയും സഹായം ആവശ്യമാണ്.

Update: 2021-05-01 08:16 GMT



മാഡ്രിഡ്: കൊവിഡ് കാരണം ദുരിതമനുഭവിക്കുന്ന ഇന്ത്യക്ക് ലോകരാജ്യങ്ങള്‍ സഹായം നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി റയല്‍ മാഡ്രിഡ് ക്യാപ്റ്റനും സ്‌പെയിന്‍ താരവുമായ സെര്‍ജിയോ റാമോസ്. ഏവരും യുനിസെഫിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് താരം ട്വിറ്ററിലൂടെയാണ് ആവശ്യപ്പെട്ടത്. കൊവിഡ് മരണനിരക്ക് ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഏവരുടെയും സഹായം ആവശ്യമാണ്. എല്ലാവരും ഇതിന് മുന്നിട്ടിറങ്ങണമെന്നും താരം ആവശ്യപ്പെട്ടു. പരിക്കില്‍ നിന്നും കൊവിഡില്‍ നിന്നും മോചിതനായ റാമോസ് കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് സ്‌ക്വാഡിനൊപ്പം പരിശീലനം നടത്തിയിരുന്നു.




Tags:    

Similar News