കാരബാവോ കപ്പ്; ഷൂട്ട്ഔട്ടില്‍ ചെല്‍സിക്കെതിരേ സിറ്റി നേടി
മല്‍സരത്തിലുടനീളം ചെല്‍സി പൊരുതിയെങ്കിലും സിറ്റിയ്ക്കായിരുന്നു വിജയം. ഹിഗ്വയ്നെ ഇന്നലെ കളിത്തിലിറക്കാതെയാണ് ചെല്‍സി കളിച്ചത്. ആദ്യപകുതിയില്‍ ഇരുടീമും വേണ്ടത്ര അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ സിറ്റിയ്ക്കായി അഗ്വേറ ഒരുഗോള്‍ നേടി.
ലണ്ടന്‍: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് ചെല്‍സിയെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കാരബാവോ കപ്പ് നേടി. നിശ്ചിതസമയത്തും എക്സ്ട്രാ ടൈമിലും ഗോള്‍ പിറക്കാത്തതിനെ തുടര്‍ന്ന് മല്‍സരം പെനാല്‍റ്റിയിലേക്ക് നീങ്ങുകയായിരുന്നു. മല്‍സരത്തിലുടനീളം ചെല്‍സി പൊരുതിയെങ്കിലും സിറ്റിയ്ക്കായിരുന്നു വിജയം. ഹിഗ്വയ്നെ ഇന്നലെ കളിത്തിലിറക്കാതെയാണ് ചെല്‍സി കളിച്ചത്. ആദ്യപകുതിയില്‍ ഇരുടീമും വേണ്ടത്ര അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ സിറ്റിയ്ക്കായി അഗ്വേറ ഒരുഗോള്‍ നേടി.
എന്നാല്‍ അത് ഓഫ്സൈഡായിരുന്നു. പിന്നീട് ഹസാര്‍ഡ് ഒരവസരം സൃഷ്ടിച്ചെങ്കിലും അതും സഹതാരങ്ങള്‍ നിശ്ഫലമാക്കി. അവസാന നിമിഷത്തില്‍ ചെല്‍സി ഹിഗ്വിയ്നെ ഇറക്കിയെങ്കിലും അതും ഫലം കണ്ടില്ല. അവസാനനിമിഷം ഗോളി കെപ്പയെ മാറ്റാന്‍ കോച്ച് ശ്രമിച്ചെങ്കിലും കെപ്പ പിന്മാറിയില്ല. ഷൂട്ടൗട്ടില്‍ ജോര്‍ജിഞ്ഞൊ, ലൂയിസ് എന്നിവരാണ് ചെല്‍സിയുടെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയവര്‍. ഇതൊടെ സിറ്റിക്ക് ജയം എളുപ്പമായി. റഹീം സ്റ്റെര്‍ലിങാണ് സിറ്റിയുടെ വിജയഗോള്‍ നേടിയത്. ഇത് ആറാം തവണയാണ് സിറ്റി കാരബാവോ കപ്പ് നേടുന്നത്. നിലവില്‍ ചാംപ്യന്മാരായ സിറ്റിക്ക് പുറമെ ലിവര്‍പൂള്‍ എട്ടുതവണ കപ്പ് നേടിയിട്ടുണ്ട്.