ഇറ്റാലിയന്‍ ലീഗ്; യുവന്റസ് കഷ്ടിച്ച് രക്ഷപ്പെട്ടു, ഇന്ററിന് സമനില
ലീഗില്‍ 18ാം സ്ഥാനത്തുള്ള ബോളോഗാന യുവന്റസിനെ ഞെട്ടിച്ചു. ഗോള്‍ വരള്‍ച്ചയുടെ ആദ്യപകുതിയ്ക്കുശേഷം പൗളോ ഡബ്ളേയുടെ ഗോളില്‍ യുവന്റസ് രക്ഷപ്പെടുകയായിരുന്നു.
റോം: ഇറ്റാലിയന്‍ ലീഗില്‍ യുവന്റസ് ബോളോഗാനയ്ക്കെതിരേ 1-0ന്റെ ജയം നേടി രക്ഷപ്പെട്ടപ്പോള്‍ ഫിയോറിന്റീയക്കെതിരേ 3- 3ന്റെ സമനില നേടി ഇന്ററും ആശ്വാസം നേടി. ലീഗില്‍ 18ാം സ്ഥാനത്തുള്ള ബോളോഗാന യുവന്റസിനെ ഞെട്ടിച്ചു. ഗോള്‍ വരള്‍ച്ചയുടെ ആദ്യപകുതിയ്ക്കുശേഷം പൗളോ ഡബ്ളേയുടെ ഗോളില്‍ യുവന്റസ് രക്ഷപ്പെടുകയായിരുന്നു. 67ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ഡബ്ളേയാണ് യുവന്റസിന്റെ രക്ഷകനായത്. വെസിനോ, പൊളിറ്റാനോ, പെരിസിച്ച് എന്നിവരാണ് ഇന്ററിനായി ഗോള്‍ നേടിയവര്‍.
ഡേ വ്രിജ്, മുരിയല്‍, വെര്‍ട്ടൗട്ട് എന്നിവരാണ് ഫിയോരന്റീനയ്ക്കായി വലകുലുക്കിയവര്. സ്പാനിഷ് ലീഗില്‍ ലെവന്റേയ്ക്കെതിരേ റയല്‍ മാഡ്രിഡ് 2- 1ന് ജയം നേടി. ബെന്‍സിമാ(43), ബലേ(78) എന്നിവരാണ് റയലിന്റെ സ്കോറര്‍മാര്‍. വിയ്യാറലിനെതിരേ അത്ലറ്റിക്കോ മാഡ്രിഡ് 2- 0ന്റെ ജയം നേടി. വലന്‍സിയ ലെഗനീസ് മല്‍സരം (1-1) സമനിലയില്‍ കലാശിച്ചു. റയല്‍ വലാഡോലിഡിനെ 2-0നാണ് റയല്‍ ബെറ്റിസ് തോല്‍പ്പിച്ചത്. ജര്‍മന്‍ ലീഗില്‍(ബുണ്ടസാ) ലെവര്‍കൂസനെ 3-2ന് ഡോര്ണ്ട്മുണ്ട് തോല്‍പ്പിച്ചു. ഹാനൊവറിനെതിരേ ഫ്രാങ്ക്ഫുര്‍ട്ട് 3-0ന്റെ ജയമാണ് നേടിയത്.