റിയാദ്: സൗദി പ്രോ ലീഗില്‍ വണ്ടര്‍ ഗോളുമായി അല്‍ നസറിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അല്‍ ഖലീജിനെതിരായ മല്‍സരത്തില്‍ 96ാം മിനിറ്റിലാണ് റോണോയുടെ ബൈസിക്കിള്‍ ഗോള്‍ പിറന്നത്. റൊണാള്‍ഡോയുടെ 954ാം കരിയര്‍ ഗോളായിരുന്നു ഇത്. മല്‍സരത്തില്‍ അല്‍ നസര്‍ 4-1ന് ജയിച്ചു.ജാവോ ഫെലിക്‌സും മാനെയും ബസ്ലിയുമാണ് മറ്റ് സ്‌കോറര്‍മാര്‍. അല്‍ ഖലീജിനെ തോല്‍പിച്ച അല്‍നസര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
Best caption wins! 🤔 pic.twitter.com/EodMPG9Mt0
— Cristiano Ronaldo (@Cristiano) November 23, 2025
റിയാദിലെ അല്‍ അവ്വല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് 40 വയസ്സുകാരനായ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ഈ മനോഹരമായ ഗോള്‍ നേടിയത്. ഈ സീസണില്‍ ലീഗില്‍ റൊണാള്‍ഡോയുടെ പത്താം ഗോളാണിത്.ടീം ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ആകെ 30 ഗോളുകള്‍ നേടിയ അല്‍ നസ്ര്‍ തോല്‍വിയറിയാതെ മുന്നേറുകയാണ്. മത്സരത്തില്‍ അല്‍ നസ്‌റിന്റെ ആധിപത്യം പ്രകടമായിരുന്നു, റൊണാള്‍ഡോയുടെ ഈ അക്രൊബാറ്റിക് ഗോള്‍, 2017-ല്‍ യുവന്റസിനെതിരെ ചാംപ്യന്‍സ് ലീഗില്‍ നേടിയ ഐക്കോണിക് ബൈസിക്കിള്‍ കിക്ക് ഗോളിനെ ആരാധകരെ ഓര്‍മ്മിപ്പിച്ചു. നവാഫ് ബൗഷാല്‍ നല്‍കിയ മികച്ച ക്രോസില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്. പ്രായം തളര്‍ത്താത്ത റൊണാള്‍ഡോയുടെ അസാമാന്യ വൈദഗ്ധ്യമാണ് ഈ ഗോളിലൂടെ വ്യക്തമായത്.