ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം
40 മല്‍സരങ്ങളില്‍നിന്ന് പരാജയമറിയാത്ത ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണ് മല്‍സരം.
ലണ്ടന്‍: 2019-20 സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കമാവും. രാത്രി 12.30നാണ് ആദ്യമല്‍സരം. നിലവിലെ രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂളും രണ്ടാം ഡിവിഷനില്‍ നിന്നെത്തിയ നോര്‍വിച്ച് സിറ്റിയുമായാണ് മല്‍സരം. 40 മല്‍സരങ്ങളില്‍നിന്ന് പരാജയമറിയാത്ത ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണ് മല്‍സരം.
കഴിഞ്ഞ തവണതലനാരിഴയ്ക്ക് കിരീടം നഷ്ടപ്പെട്ട ലിവര്‍പൂള്‍ ഇത്തവണ എന്തുവിലകൊടുത്തും കിരീടം നേടാനുള്ള തയ്യാറെടുപ്പിലാണ്. പ്രീ സീസണില്‍ നിരവധി തോല്‍വിയേറ്റുവാങ്ങിയെങ്കിലും പ്രീമിയര്‍ ലീഗില്‍ വിജയത്തോടെ തുടങ്ങാമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ. ഇത്തവണയും 20 ക്ലബ്ബുകളാണ് ലീഗില്‍ മാറ്റുരയ്ക്കുക.നാളെ നടക്കുന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാം യുനൈറ്റഡിനെ നേരിടും. താരങ്ങളുടെ ട്രാന്‍സ്ഫര്‍ ഡെഡ്‌ലൈന്‍ ഇന്നലെ രാത്രി അവസാനിച്ചിരുന്നു.