സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്‌നാടിന്

ആദ്യം ബാറ്റ് ചെയ്ത ബറോഡ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 120 റണ്‍സ് നേടിയത്.

Update: 2021-01-31 19:04 GMT


ചെന്നൈ; ബറോഡയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം തമിഴ്‌നാടിന്. ബറോഡ ഉയര്‍ത്തിയ 120 റണ്‍സ് ലക്ഷ്യം 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ തമിഴ്‌നാട് സ്വന്തമാക്കി. ഹരി നിഷാന്ത്് (35), അപരാജിത് (29), ദിനേശ് കാര്‍ത്തിക്ക് (22) എന്നിവരാണ് തമിഴ്‌നാട് ജയത്തിന് ചുക്കാന്‍ പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 120 റണ്‍സ് നേടിയത്. വിഷ്ണു സോളാങ്കി ബറോഡയ്ക്കായി 49 റണ്‍സ് നേടി. തമിഴ്‌നാടിനായി സിദ്ധാര്‍ത്ഥ് നാല് വിക്കറ്റ് നേടി. വിജയികള്‍ക്കായി ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്ക് ട്രോഫി ഏറ്റുവാങ്ങി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ പ്രഥമ കിരീടം തമിഴ്‌നാടിനായിരുന്നു.




Tags:    

Similar News