ലോകകപ്പ്; കളിച്ചത് കാമറൂണ്‍; ജയിച്ചത് സ്വിറ്റ്‌സര്‍ലന്റ്

സ്വിസ് ഗോള്‍ കീപ്പര്‍ യാന്‍ സോമറാണ് ടീമിന്റെ രക്ഷകനായത്.

Update: 2022-11-24 12:50 GMT


ദോഹ: ലോകകപ്പില്‍ ഗ്രൂപ്പ് ജിയില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ കാമറൂണിനെതിരേ സ്വിറ്റ്‌സര്‍ലന്റിന് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്ന സ്വിറ്റ്‌സര്‍ലന്റിന്റെ ജയം. മികച്ച കളി പുറത്തെടുത്തിട്ടും തോല്‍ക്കാനിയിരുന്നു കാമറൂണിന്റെ വിധി. 48ാം മിനിറ്റില്‍ ബ്രീല്‍ എംബോളയാണ് സ്വിസിനായി സ്‌കോര്‍ ചെയ്തത്. കളം നിറഞ്ഞ് കളിച്ചെങ്കിലും സ്‌കോര്‍ ചെയ്യാന്‍ കാമറൂണിനായില്ല. നിരവധി അവസരങ്ങളാണ് കാമറൂണ്‍ സൃഷ്ടിച്ചത്. സ്വിസ് ഗോള്‍ കീപ്പര്‍ യാന്‍ സോമറാണ് ടീമിന്റെ രക്ഷകനായത്.




Tags:    

Similar News