ഇറ്റലിയില്‍ ഉഡിനീസ് കുതിക്കുന്നു; ഇന്ററിനെയും വീഴ്ത്തി

ലീഗില്‍ മോണ്‍സ 18ാം സ്ഥാനത്തും യുവന്റസ് എട്ടാം സ്ഥാനത്തുമാണ്.

Update: 2022-09-18 15:50 GMT


റോം: ഇറ്റാലിയന്‍ സീരി എയില്‍ ഉഡിനീസ് കുതിപ്പ് തുടരുന്നു. റോമയ്ക്ക് പിറകെ ഇന്ന് ഇന്റര്‍മിലാനെയും ഉഡിനീസ് പരാജയപ്പെടുത്തി. കരുത്തരായ ഇന്ററിനെ 3-1നാണ് ഉഡിനീസ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മല്‍സരത്തില്‍ നാല് ഗോളിന് എ എസ് റോമയെയും ഉഡിനീസ് വീഴ്ത്തിയിരുന്നു. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ യുവന്റസ് മോണ്‍സയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു. പുതിയതായി സ്ഥാന കയറ്റം ലഭിച്ച വന്ന ടീമാണ് മോണ്‍സ. ലീഗില്‍ മോണ്‍സ 18ാം സ്ഥാനത്തും യുവന്റസ് എട്ടാം സ്ഥാനത്തുമാണ്.




Tags:    

Similar News