സുബ്രതോ കപ്പ്: ഡല്‍ഹിയെ തകര്‍ത്ത് കേരളം
മല്‍സരം തുടങ്ങി ആദ്യമിനിറ്റില്‍തന്നെ കേരളം രണ്ടുഗോളുകള്‍ നേടി ഡല്‍ഹിയെ ഞെട്ടിച്ചു.
പെരിന്തല്‍മണ്ണ: സുബ്രതോ പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 17 അന്തര്‍ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പൂള്‍ ഇയിലെ രണ്ടാമത്തെ മല്‍സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസ് ഇന്റര്‍ നാഷനല്‍ ബോര്‍ഡ് സ്‌കൂള്‍ ഓര്‍ഗനൈനേഷന്‍ (ഐബിഎസ്ഒ) ഡല്‍ഹിയെ 12-3 എന്ന സ്‌കോറിന് തകര്‍ത്തു. മല്‍സരം തുടങ്ങി ആദ്യമിനിറ്റില്‍തന്നെ കേരളം രണ്ടുഗോളുകള്‍ നേടി ഡല്‍ഹിയെ ഞെട്ടിച്ചു.
ഒന്നാം പകുതിയില്‍ നാലും രണ്ടാം പകുതിയില്‍ എട്ടും ഗോളുകളാണ് കേരളം നേടിയത്. ഡല്‍ഹിയിലെ കനത്ത ചൂടിനെക്കൂടി പ്രതിരോധിച്ച കേരള ടീമിനുവേണ്ടി വി വി ഫയാസ്, ടി കെ ബിന്‍ ജാസ് എന്നിവര്‍ ഹാട്രിക് നേടി. ഫയാസ് നാലു ഗോളുകളാണ് അടിച്ചത്. മുഹമ്മദ് റോഷല്‍, ഹാസിം, അബ്ദുല്‍ ഹാഫിസ്, നന്ദു കൃഷ്ണ, ബിച്ചു ബിജു എന്നിവര്‍ ഓരോ ഗോള്‍ വീതവും അടിച്ചു. അരഡസനോളം അവസരങ്ങള്‍ പാഴാക്കിയിരുന്നില്ലെങ്കില്‍ ഇതിലും വലിയ മാര്‍ജിനിലായിരുന്നു കേരളത്തിന്റെ ജയം. 11 ന് നടക്കുന്ന അടുത്ത മല്‍സരത്തില്‍ കേരളം വെസ്റ്റ് ബംഗാളിനെ നേരിടും.