സ്പര്‍സിന് തോല്‍വി; സീരി എയില്‍ യുവന്റസും ബൂണ്ടസയില് ബയേണും മിന്നി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലാണ് ടോട്ടന്‍ഹാം ഒരു ഗോളിന്റെ ലീഡെടുത്ത ശേഷം 2-1ന്റെ തോല്‍വി നേരിട്ടത്. കഴിഞ്ഞ മല്‍സരത്തിലെ പോലെ ആദ്യപകുതിയില്‍ ലീഡെടുക്കുകയും പിന്നീട് തോല്‍വിയിലേക്ക് നീങ്ങുകയുമായിരുന്നു. 29ാം മിനിറ്റില്‍ ഹാരികാനെയാണ് സ്പര്‍സിന്റെ ഏകഗോള്‍ നേടിയത്.
റോം: യൂറോപ്യന്‍ ഫുട്ബോളില്‍ ഇന്ന് നടന്ന വമ്പന്‍ മല്‍സരങ്ങളില്‍ ടോട്ടന്‍ഹാമിന് തോല്‍വിയും യുവന്റസിനും ബയേണിനും ജയവും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലാണ് ടോട്ടന്‍ഹാം ഒരു ഗോളിന്റെ ലീഡെടുത്ത ശേഷം 2-1ന്റെ തോല്‍വി നേരിട്ടത്. കഴിഞ്ഞ മല്‍സരത്തിലെ പോലെ ആദ്യപകുതിയില്‍ ലീഡെടുക്കുകയും പിന്നീട് തോല്‍വിയിലേക്ക് നീങ്ങുകയുമായിരുന്നു. 29ാം മിനിറ്റില്‍ ഹാരികാനെയാണ് സ്പര്‍സിന്റെ ഏകഗോള്‍ നേടിയത്.
എന്നാല്‍, തകര്‍പ്പന്‍ ഫോമോടെ ലെസ്റ്റര്‍ രണ്ടാം പകുതിയില്‍ തിരിച്ചുവരവ് നടത്തി. ഇതോടെ ടോട്ടന്‍ഹാമിന്റെ പ്രതിരോധം പാടെ തകര്‍ന്നു. റിക്കാര്‍ഡോ പെരേരിയ (69), മാഡിസണ്‍ (85) എന്നിവരാണ് ലെസ്റ്ററിനെ മുന്നിലെത്തിച്ചത്. ജയത്തോടെ ലെസ്റ്ററര് മൂന്നാം സ്ഥാനത്തെത്തി. സ്പര്‍സ് അഞ്ചാം സ്ഥാനത്താണ്. പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ ബേണ്‍ലി നോര്‍വിച്ചിനെ 2-0ന് തോല്‍പ്പിച്ചപ്പോള്‍ ഷെഫ് യുനൈറ്റഡ് ഇതേ സ്കോറിന് എവര്‍ട്ടണെ തോല്‍പ്പിച്ചു. ഇറ്റാലിയന്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ യുവന്റസ് ഹെല്ലാസ് വെറോണയെ 2-1ന് തോല്‍പ്പിച്ചു.
ആരോണ്‍ രാംസെ (31), ക്രിസ്റ്റിയാനോ റൊണാള്‍ഡോ (49) എന്നിവരാണ് യുവന്റസിനായി സ്കോര്‍ ചെയ്തത്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും യുവന്റസിന് സമനിലയായിരുന്നു. ജയത്തോടെ യുവന്റസ് ലീഗില്‍ ഒന്നാമതെത്തി. ജര്‍മന്‍ (ബുണ്ടസ) ലീഗില്‍ കൊളോണിനെതിരേ ബയേണ്‍ മ്യൂണിക്കിന് വമ്പന്‍ ജയം. എതിരില്ലാത്ത നാലുഗോളിനാണ് ബയേണിന്റെ ജയം. ബ്രസീലിയന്‍ സൂപ്പര്‍ താരം കൗട്ടിനോയുടെ ആദ്യഗോളും ബയേണിനായി പിറന്നു. ലെവന്‍ഡോസ്കി മല്‍സരത്തില്‍ ഡബിള്‍ നേടി. പെരിസിച്ച് ഒരുഗോള്‍ നേടി.