എവര്‍ട്ടണെ സമനിലയില്‍ കുരുക്കി ടോട്ടന്‍ഹാം; ഹാരി കെയ്‌നിന് പരിക്ക്

ടോട്ടന്‍ഹാമിനായി ഹാരി കെയ്ന്‍ ഇരട്ട ഗോള്‍ നേടി.

Update: 2021-04-17 06:24 GMT


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെ സമനിലയില്‍ പിടിച്ച് ടോട്ടന്‍ഹാം. വാശിയേറിയ മല്‍സരത്തില്‍ 2-2 സമനിലയിലാണ് മല്‍സരം അവസാനിച്ചത്. ടോട്ടന്‍ഹാമിനായി ഹാരി കെയ്ന്‍ ഇരട്ട ഗോള്‍ നേടി. ലീഗില്‍ ഇരു ടീമും ഏഴും എട്ടും സ്ഥാനത്താണ്. യൂറോപ്പാ ലീഗ് യോഗ്യതയ്ക്കായുള്ള പോരാട്ടത്തിലാണ് ഇരുടീമും. അതിനിടെ ഹാരി കെയ്‌നിന് മല്‍സരത്തിനിടെ പരിക്കേറ്റു. താരത്തിന്റെ കണങ്കാലിനാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതാണെന്നും കുറച്ച് മല്‍സരങ്ങളില്‍ താരം വിട്ടുനില്‍ക്കേണ്ടി വരുമെന്നും ഇംഗ്ലിഷ് എഫ് എ അറിയിച്ചു.




Tags: