സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്‌സലോണ ഫൈനലില്‍ ; റയല്‍ ഇന്നിറങ്ങും

പരിക്കിനെ തുടര്‍ന്ന് മെസ്സിയില്ലാതെയാണ് ടീം ഇറങ്ങിയത്.

Update: 2021-01-14 03:42 GMT




ക്യാപ് നൗ: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ചാണ് കറ്റാലന്‍സിന്റെ ഫൈനല്‍ പ്രവേശനം. 1-1 സമനിലയിലായ മല്‍സരം പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.2-3നാണ് ബാഴ്‌സയുടെ ജയം. പരിക്കിനെ തുടര്‍ന്ന് മെസ്സിയില്ലാതെയാണ് ടീം ഇറങ്ങിയത്. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ റയല്‍ മാഡ്രിഡ് അത്‌ലറ്റിക്കോ ബില്‍ബാവോയെ നേരിടും.


പ്രീമിയര്‍ ലീഗില്‍ ബ്രങ്ടണെ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ച്‌സറ്റര്‍ സിറ്റി തോല്‍പ്പിച്ചു. ഫില്‍ ഫോഡനാണ് സിറ്റിയുടെ ഏക ഗോള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ ഫുള്‍ഹാം ടോട്ടന്‍ഹാമിനെ സമനിലയില്‍ പിടിച്ചു.




Tags:    

Similar News