സൂപ്പര്‍ കപ്പ്; റയലിനെ തകര്‍ത്ത് അത്‌ലറ്റിക്കോ; ഫൈനലില്‍ എതിരാളി ബാഴ്‌സ

ബാഴ്‌സ റയല്‍ സോസിഡാഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചിരുന്നു.

Update: 2021-01-15 06:32 GMT



മാഡ്രിഡ്; സ്പാനിഷ് സൂപ്പര്‍ കപ്പില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് അത്‌ലറ്റിക്കോ ബില്‍ബാവോ ഫൈനലില്‍. 2-1നാണ് സ്പാനിഷ് ചാംപ്യന്‍മാരെ അത്‌ലറ്റിക്കോ പരാജയപ്പെടുത്തിയത്. സെമിയില്‍ അത്‌ലറ്റിക്കോ ഫോര്‍വേഡ് റൗള്‍ ഗാര്‍സിയ ഇരട്ട ഗോള്‍ നേടി. റയലിന്റെ ആശ്വാസ ഗോള്‍ കരിം ബെന്‍സിമയുടെ വകയായിരുന്നു. ഫൈനലില്‍ അത്‌ലറ്റിക്കോയുടെ എതിരാളി ബാഴ്‌സലോണയാണ്. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു സെമിയില്‍ ബാഴ്‌സ റയല്‍ സോസിഡാഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചിരുന്നു.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ ക്രിസ്റ്റല്‍ പാലസ് ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു.


Tags:    

Similar News