സ്പാനിഷ് ലീഗ്; കിരീടം ഉറപ്പിക്കാന്‍ ബാഴ്‌സയ്ക്ക് കാത്തിരിക്കണം; റയലിന് മയ്യോര്‍ക്കയ്‌ക്കെതിരേ ജയം

Update: 2025-05-15 06:22 GMT

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കിരീടത്തില്‍ മുത്തമിടാന്‍ ബാഴ്‌സലോണയ്ക്ക് കാത്തിരിക്കണം. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി നടന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് മയ്യോര്‍ക്കയ്‌ക്കെതിരേ 2-1ന് ജയിച്ചതോടെയാണ് ബാഴ്‌സയുടെ കാത്തിരിപ്പ് നീണ്ടത്. കിലിയന്‍ എംബാപ്പെ, ജാക്കോബോ റാമോണ്‍ എന്നിവരാണ് റയലിനായി സ്‌കോര്‍ ചെയ്തത്.രണ്ട് മല്‍സരങ്ങള്‍ ശേഷിക്കെ റയലിന് 78 പോയിന്റാണുള്ളത്. മുന്ന് മല്‍സരങ്ങള്‍ ശേഷിക്കെ ബാഴ്‌സലോണയ്ക്ക് 82 പോയിന്റുണ്ട്. ഇന്ന് എസ്പാനിയോളിനെതിരേയാണ് ബാഴ്‌സയുടെ മല്‍സരം. എസ്പാനിയോളിനെതിരേ ജയിച്ചാല്‍ ബാഴ്‌സയക്ക് ഇന്ന് കിരീടം ഉറപ്പിക്കാം.ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തും അത്‌ലറ്റിക്ക് ക്ലബ്ബ് നാലാം സ്ഥാനത്തുമാണുള്ളത്.




Tags: