കൊവിഡ്-19: സ്‌പെയിനില്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വിലക്ക്

ഈ മാസം അവസാനം വരെ നീട്ടിയ മല്‍സരങ്ങള്‍ അനിശ്ചിത കാലത്തേക്കാണ് നീട്ടിയത്.

Update: 2020-03-23 19:00 GMT

മാഡ്രിഡ്: ക്ലബ്ബ് ഫുട്‌ബോളിന്റെ ഈറ്റില്ലമായ സ്‌പെയിനില്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വിലക്ക്. ഈ മാസം അവസാനം വരെ നീട്ടിയ മല്‍സരങ്ങള്‍ അനിശ്ചിത കാലത്തേക്കാണ് നീട്ടിയത്. സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഇന്നാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. സ്‌പെയിനിലെ ഒരു ഡിവിഷന്‍ തലത്തിലോ ക്ലബ്ബ് തലത്തിലോ ഉള്ള മല്‍സരങ്ങള്‍ എനിയൊരുറിയപ്പുണ്ടാകുന്നത് വരെ നടത്തരുതെന്നാണ് എഫ് എയുടെ തീരുമാനം. ഏതെങ്കിലും ഫുട്‌ബോള്‍ പരിശീലനമോ ടൂര്‍ണ്ണമെന്റുകളോ നടത്തരുത്. സ്‌പെയിനില്‍ കൊവിഡ് 19 ബാധിച്ച് 2,182 പേരാണ് മരിച്ചത്. രോഗ ബാധിതരുടെ എണ്ണം 33, 089 ആണ്. സ്‌പെയിനില്‍ ഏപ്രില്‍ 11 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.



Tags:    

Similar News