നേഷന്‍സ് ലീഗ്; ജര്‍മ്മനിയ്‌ക്കെതിരേ സ്‌പെയിനിന് ആറ് ഗോള്‍ ജയം

ഫെറാന്‍ ടോറസിന്റെ ഹാട്രിക്ക് മികവിലാണ് സ്‌പെയിന്‍ വന്‍ ജയം

Update: 2020-11-18 03:49 GMT




ബെര്‍ലിന്‍: യുവേഫാ നേഷന്‍സ് ലീഗില്‍ ലോക ചാംപ്യന്‍മാരായ ജര്‍മ്മനിയെ എതിരില്ലാത്ത ആറ് ഗോളിന് മുട്ടുകുത്തിച്ച് സ്‌പെയിന്‍. ജയത്തോടെ സ്‌പെയിന്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടി. ഗ്രൂപ്പി ഡിയില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിങര്‍ ഫെറാന്‍ ടോറസിന്റെ ഹാട്രിക്ക് മികവിലാണ് സ്‌പെയിന്‍ വന്‍ ജയം സ്വന്തമാക്കിയത്. 20കാരനായ ടോറസിന്റെ ആദ്യ അന്താരാഷ്ട്ര ഹാട്രിക്കാണ്. 33, 55, 71 മിനിറ്റുകളിലാണ് ടോറസിന്റെ ഗോളുകള്‍ പിറന്നത്. 2008 യൂറോ കപ്പിന്റെ തനിയാവര്‍ത്തനമായിരുന്നു മല്‍സരം. ചെല്‍സി ഫോര്‍വേഡ് ആല്‍വാരോ മൊറാറ്റയാണ് 17ാം മിനിറ്റില്‍ സ്‌പെയിനിന്റെ ആദ്യ ഗോള്‍ നേടിയത്. റൂയിസ് നല്‍കിയ പാസ്സ് മികച്ച ഹെഡറിലൂടെ മൊറാറ്റ ഗോളാക്കുകയായിരുന്നു. 38ാം മിനിറ്റില്‍ റൊഡ്രിയിലൂടെ സ്‌പെയിന്‍ ലീഡ് മൂന്നാക്കി. ഈ ഗോളിനും വഴിയൊരുക്കിയത് റൂയിസായിരുന്നു. ഈ ഗോളും ഹെഡറിലൂടെയായിരുന്നു. ടോറസിന്റെ ഒരു ഗോളിനും അസിസ്റ്റ് നല്‍കിയത് റൂയിസ് ആയിരുന്നു. ആറാം ഗോള്‍ ഒയര്‍സബാലിന്റെ വക 89ാം മിനിറ്റിലായിരുന്നു. ഈ വര്‍ഷം നടന്ന എട്ട് മല്‍സരങ്ങളില്‍ ജര്‍മ്മനിക്ക് മൂന്നെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. ഗ്രൂപ്പ് എടൂയില്‍ നിന്ന് ബെല്‍ജിയമോ ഡെന്‍മാര്‍ക്കോ, ഗ്രൂപ്പ് എ വണ്ണില്‍ നിന്ന് ഇറ്റലിയോ നെതര്‍ലാന്റ്‌സോ ആയിരിക്കും സ്‌പെയിനിനും ഫ്രാന്‍സിനും ഒപ്പം സെമിയിലേക്ക് ഇടം നേടുക.






Tags:    

Similar News