ഐഎസ്എല്‍; ഹൈദരാബാദ്-ഗോവ മല്‍സരം സമനിലയില്‍

ഇരുടീമും ഓരോ ഗോള്‍ വീതം നേടിയാണ് മല്‍സരം അവസാനിപ്പിച്ചത്.

Update: 2021-12-18 18:03 GMT


പനാജി: ഐഎസ്എല്ലില്‍ ഇന്ന് നടന്ന ഗോവാ എഫ്‌സി- ഹൈദരാബാദ് എഫ് സി മല്‍സരം സമനിലയില്‍ കലാശിച്ചു. ഇരുടീമും ഓരോ ഗോള്‍ വീതം നേടിയാണ് മല്‍സരം അവസാനിപ്പിച്ചത്. 54ാം മിനിറ്റില്‍ ജോയല്‍ ചിയാനീസാണ് ഹൈദരാബാദിനായി ലീഡെടുത്തത്.തുടര്‍ന്ന് 62ാം മിനിറ്റില്‍ എയ്‌റം കബ്രേരയാണ് ഗോവയുടെ സമനില ഗോള്‍ നേടിയത്.സമനിലയോടെ ഹൈദരാബാദ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഗോവ ലീഗില്‍ ഏഴാം സ്ഥാനത്താണുള്ളത്.