ഓള്‍ഡ് ട്രാഫോര്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യ തോല്‍വി. 12ാം സ്ഥാനത്തുള്ള നോര്‍വിച്ച് സിറ്റിയാണ് ചാംപ്യന്മാരെ 3-2ന് തളച്ചത്. മക്ക്ലീന്‍, കാന്റ്വെല്, പുക്കി എന്നിവരാണ് നോര്‍വിച്ചിനായി വലകുലിക്കിയവര്‍. രണ്ട് ഗോളിന്റെ ലീഡുമായി മികച്ച പ്രകടനമാണ് നോര്‍വിച്ച് ആദ്യ പകുതിയില്‍ നേടിയത്. തുടര്‍ന്ന് 50ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി നോര്‍വിച്ച് കരുത്തുകാട്ടി. മൂന്ന് ഗോളിന് പിന്നിലായ മാഞ്ചസ്റ്റര്‍ 45ാം മിനിറ്റിലാണ് സെര്‍ജിയോ അഗ്വേറയിലൂടെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് മികവ് കാട്ടിയ സിറ്റി റൊഡ്രിയിലൂടെ 88ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. പിന്നീട് ഉണര്‍ന്നുകളിച്ചെങ്കിലും നോര്‍വിച്ചിന്റെ പ്രതിരോധത്തിന് മുന്നില്‍ സിറ്റിക്ക് കാലിടറുകയായിരുന്നു.
ലീഗില്‍ നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലെസ്റ്റര്‍ സിറ്റിക്കെതിരേ ഇന്ന് ആശ്വാസ ജയം നേടി. എട്ടാം മിനിറ്റില്‍ റാഷ്ഫോര്‍ഡ് നേടിയ പെനാല്‍റ്റിയാണ് യുനൈറ്റഡിന് വിജയത്തിലേക്ക് നയിച്ചത്. മറ്റ് മല്‍സരങ്ങളില്‍ ബ്രിങ്ടണെ ബേണ്‍ലി 1-1 സമനിലയില്‍ കുരുക്കി. സൗത്താംപ്ടണ്‍ ഷെഫ് യുനൈറ്റഡിനെ 1-0ത്തിന് തോല്‍പ്പിച്ചു.