യൂറോപ്പാ കപ്പില്‍ നിന്നു സെവിയ്യ പുറത്ത്
ഇരുപാദങ്ങളിലുമായി 6-5 ന്റഎ ജയമാണ് സ്ലാവിയ നേടിയത്
മാഡ്രിഡ്: അഞ്ചു തവണ ചാംപ്യന്മാരായ സ്പാനിഷ് ക്ലബ്ബ് സെവിയ്യ യൂറോപ്പാ കപ്പില്‍ നിന്നു പുറത്തായി. ചെക്ക് ക്ലബ്ബ് സ്ലാവിയാ പ്രാഗ്വേയാണ് 4-3ന് സെവിയ്യയെ തോല്‍പ്പിച്ചത്. ഇരുപാദങ്ങളിലുമായി 6-5 ന്റഎ ജയമാണ് സ്ലാവിയ നേടിയത്. വര്‍ഷങ്ങളായി യൂറോപ്പാ കപ്പിലെ സ്ഥിര സാന്നിധ്യമായിരുന്നു സെവിയ്യ. വര്‍ഷങ്ങള്‍ക്കുശേഷമാണ് സെവിയ്യ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്നത്. 2000ത്തിലാണ് സ്ലാവിയാ ക്ലബ്ബ് അവസാനമായി ക്വാര്‍ട്ടറില്‍ കടന്നത്. മറ്റു സ്പാനിഷ് ക്ലബ്ബുകളായ വലന്‍സിയയും വിയ്യാറലും പുറത്തായി. വലന്‍സിയ എഫ്കെ ക്രാസ്നോഡറിനോട് ഇരുപാദങ്ങളിലുമായി 2-3നാണ് തോറ്റത്. സെയ്ന്റ് സെന്റ് പീറ്റേഴ്സിനോട് 2-1നാണ് വിയ്യാറല്‍ തോറ്റ് പുറത്തായത്. ഇറ്റാലിയന്‍ ക്ലബ്ബുകളായ നപ്പോളി, ഇന്റര്മിലാന് എന്നിവരും പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ആര്‍ബി സാല്‍സ്ബര്‍ഗിനോട് 3-1നാണ് ഇറ്റാലിയന്‍ ലീഗിലെ രണ്ടാം സ്ഥാനക്കാര്‍ തോറ്റത്. ജര്‍മന്‍ ക്ലബ്ബ് ഫ്രാങ്ക്ഫര്ട്ടിനോടാണ് ലീഗിലെ നാലാംസ്ഥാനക്കാര്‍ തോറ്റത്. പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്ക 3-0ത്തിന് ഡൈനാമോ സഗ്രീബിനെ തോല്‍പ്പിച്ചു.