സീരി എ ടോപ് സ്‌കോറര്‍ മാറ്റോ റെത്തേഗ്വി സൗദി ക്ലബ്ബ് അല്‍ ഖ്വാദ്‌സിയയില്‍
റോം: ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ മാറ്റോ റെത്തേഗ്വി സൗദി പ്രോ ലീഗ് ക്ലബ്ബിലേക്ക്. അറ്റലാന്റ സ്‌ട്രൈക്കറായ റെത്തേഗ്വി സൗദിയിലെ അല്‍ ഖ്വാദ്‌സിയ ക്ലബ്ബിലേക്കാണ് പുതിയ സീസണില്‍ എത്തുന്നത്. കഴിഞ്ഞ തവണത്തെ സീരി എയിലെ ടോപ് സ്‌കോററാണ് റെത്തേഗ്വി. നാല് വര്‍ഷത്തെ കരാറിലാണ് താരം സൗദിയിലെത്തുന്നത്. എന്നാല്‍ കരാര്‍ വിവരങ്ങള്‍ ക്ലബ്ബ് പുറത്ത് വിട്ടിട്ടില്ല. അറ്റ്‌ലാന്റയില്‍ താരം ഒരു സീസണില്‍ മാത്രമാണ് കളിച്ചത്. സീരി എ ക്ലബ്ബ് ജിയോണയ്ക്ക് വേണ്ടി കളിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ താരം 25 ഗോളാണ് ക്ലബ്ബിനായി നേടിയത്. അറ്റ്‌ലാന്റയെ ലീഗില്‍ മൂന്നാം സ്ഥാനത്ത് എത്തിച്ചിരുന്നു.