ഇറ്റാലിയന്‍ സീരി എ; എസി മിലാന്‍ ഒന്നില്‍

21ാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ടയാണ് യുവന്റസിന്റെ വിജയഗോള്‍ നേടിയത്.

Update: 2022-03-07 06:07 GMT


മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാന്‍ വീണ്ടും ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള കരുത്തരായ നപ്പോളിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് മിലാന്‍ ഒന്നിലേക്ക് കയറിയത്. ഒലിവര്‍ ജിറൗഡ് 49ാം മിനിറ്റിലാണ് മിലാന്റെ വിജയഗോള്‍ നേടിയത്. രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ഇന്റര്‍മിലാന്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

മറ്റൊരു മല്‍സരത്തില്‍ യുവന്റസ് സ്‌പെസിയയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ടോപ് ഫോറില്‍ നിലനില്‍ക്കുന്നു. 21ാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ടയാണ് യുവന്റസിന്റെ വിജയഗോള്‍ നേടിയത്.


Tags:    

Similar News