ഇറ്റാലിയന്‍ സീരി എ; ഇഞ്ചോടിഞ്ച് പോരാട്ടം; ഇന്ററിനും യുവന്റസിനും ജയം

യുവന്റസ് ജിനോയെ 3-1ന് തോല്‍പ്പിച്ചു.

Update: 2021-04-11 16:31 GMT


മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനത്ത് ഇന്റര്‍മിലാന്‍ കിരീട നേട്ടത്തിലേക്ക് നീങ്ങുന്നു. ഇന്ന് കാഗ്ലിയാരിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഇന്റര്‍ 11 പോയിന്റിന്റെ ആധികാരിക ലീഡ് നേടി. ഇന്ററിന്റെ ഗോള്‍ ഡാര്‍മിയന്‍ ആണ് നേടിയത്. ജയത്തോടെ ലീഗിലെ ഇന്ററിന്റെ പോയിന്റ് 74 ആയി. മൂന്നാമതുള്ള യുവന്റസ് ജിനോയെ 3-1ന് തോല്‍പ്പിച്ചു.കുലുസെവസ്‌കി, ആല്‍വാരോ മൊറാട്ട(ഡബിള്‍) എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്. സീരി എ കിരീടത്തിനായി മിലാന്‍ ക്ലബ്ബുകളും യുവന്റസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.




Tags:    

Similar News