ടൊറീനോയോട് സമനില; നിര്‍ണ്ണായക പോയിന്റ് നഷ്ടമാക്കി എസി മിലാന്‍

ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ഫിയൊറന്റീന നപ്പോളിയെ 3-2ന് പരാജയപ്പെടുത്തി.

Update: 2022-04-11 00:11 GMT


മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി എസി മിലാന്‍.ഇന്ന് 11ാം സ്ഥാനത്തുള്ള ടൊറീനോയുമായി ഗോള്‍ രഹിത സമനിലയാണ് മിലാന്‍ വഴങ്ങിയത്. ലീഗില്‍ ഇന്ററിനേക്കാള്‍ രണ്ട് പോയിന്റിന്റെ ലീഡാണ് എസിമിലാനുള്ളത്. കിരീട പോരാട്ടം അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴുള്ള തോല്‍വി മിലാന് കനത്ത ആഘാതമായി.


ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ഫിയൊറന്റീന നപ്പോളിയെ 3-2ന് പരാജയപ്പെടുത്തി. സസുഓള 2-1ന് അറ്റ്‌ലാന്റയെയും സലറെന്റീനയെ റോമ 2-1നും വീഴ്ത്തി. ജിനോയെ ലാസിയോ 4-1നും മറികടന്നു.കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ യുവന്റസ് കാഗ്ലിയാരിയെ 2-1നും ഇന്റര്‍മിലാന്‍ ഹെല്ലാസ് വെറോണയെ എതിരില്ലാത്ത രണ്ട് ഗോളിനും മറികടന്നിരുന്നു. ലീഗില്‍ നപ്പോളി മൂന്നാം സ്ഥാനത്തും യുവന്റസ് നാലാം സ്ഥാനത്തുമാണ്.




Tags:    

Similar News