ഇറ്റാലിയന്‍ സീരി എ; കിരീട മോഹം അവസാനിപ്പിച്ച് യുവന്റസ്; പ്രതീക്ഷ കൈവിടാതെ ഇന്റര്‍മിലാന്‍

നപ്പോളി 66 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.

Update: 2022-04-04 05:19 GMT


ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ കിരീട പ്രതീക്ഷ വച്ച് പുലര്‍ത്താനുള്ള ജയം യുവന്റസ് ഇന്ന് കൈവിട്ടു.ഇന്റര്‍മിലാനോട് എതിരില്ലാത്ത ഒരു ഗോളിന്റെ തോല്‍വി വഴങ്ങിയതാണ് ഇന്ററിന് തിരിച്ചടി ആയത്. 45ാം മിനിറ്റില്‍ കാല്‍ഹാനോഗ്ലൂ ആണ് ഇന്ററിനായി സ്‌കോര്‍ ചെയ്തത്.യുവന്റസ് ലീഗില്‍ നാലാം സ്ഥാനത്താണ്.


ജയത്തോടെ ഇന്റര്‍മിലാന്‍ കിരീടം പ്രതീക്ഷ സജീവമാക്കി. 63 പോയിന്റുമായി അവര്‍ മൂന്നാം സ്ഥാനത്തെത്തി.മറ്റൊരു മല്‍സരത്തില്‍ അറ്റ്‌ലാന്റയെ 3-1ന് പരാജയപ്പെടുത്തി നപ്പോളി 66 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.നാളെ നടക്കുന്ന മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള എസി മിലാന്‍ ബോള്‍ഗാനയെ നേരിടും.




Tags:    

Similar News