വാല്‍ഹോവിച്ചിന് ഡബിള്‍; യുവന്റസ് ടോപ് ഫോറില്‍

മറ്റ് മല്‍സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്, വലന്‍സിയ എന്നിവര്‍ ജയം കണ്ടു.

Update: 2022-02-27 06:01 GMT


ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ടോപ് ഫോറില്‍. ഇന്ന് എംമ്പോളിയെ നേരിട്ട യുവന്റസ് 3-2ന്റെ ജയമാണ് നേടിയത്. സെര്‍ബിയന്‍ ഗോള്‍ മെഷീന്‍ ദുസന്‍ വാല്‍ഹോവിച്ച് യുവന്റസിനായി ഇരട്ട ഗോള്‍ നേടി. മറ്റൊരു ഗോള്‍ മോയിസ് കീനിന്റെ വകയായിരുന്നു.


സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ റയോ വാല്‍ക്കാനോയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചു. വിനീഷ്യസ് ജൂനിയറിന്റെ അസിസ്റ്റില്‍ 83ാം മിനിറ്റില്‍ കരീം ബെന്‍സിമയാണ് റയലിനായി സ്‌കോര്‍ ചെയ്തത്. മറ്റ് മല്‍സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്, വലന്‍സിയ എന്നിവര്‍ ജയം കണ്ടു.




Tags:    

Similar News