കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധക്കോട്ട കാക്കാന്‍ സെനഗല്‍ താരം ഉമര്‍ ബായെ എത്തും
കൊച്ചി: പ്രതിരോധ നിരയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ സെനഗല്‍ താരം ഉമര്‍ ബായെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി. 31 കാരനായ ഈ സെന്റര്‍ ബാക്കിന്റെ വരവോടെ ടീമിന്റെ ബലം വര്‍ധിച്ചിട്ടുണ്ട്. ഉമര്‍ ബാ ഉടന്‍ തന്നെ കൊച്ചിയിലെത്തി ടീമിനൊപ്പം ചേരുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
സ്‌പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായി ദീര്‍ഘകാലം കളിച്ചിട്ടുള്ള ഉമര്‍, യു.ഇ. സാന്റ് ആന്‍ഡ്രൂ, ഇ.സി. ഗ്രനോളേഴ്‌സ്, സി.ഇ. എല്‍ ഹോസ്പിറ്റലെറ്റ്, ഗ്രാമ ഫൗണ്ടേഷന്‍ എന്നിവയുള്‍പ്പെടെയുള്ള ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബായ യു.ഇ. വിലാസര്‍ ഡി മാറില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. സെന്‍ട്രല്‍ ഡിഫന്‍സില്‍ ടീമിന് കൂടുതല്‍ ആഴം നല്‍കാന്‍ ഉമര്‍ ബായുടെ സാന്നിധ്യം സഹായിക്കും.
'പ്രതിരോധനിരയില്‍ ടീമിന് മറ്റൊരു ഓപ്ഷന്‍ നല്‍കുന്ന സൈനിംഗാണ് ഉമറിന്റേത്. അദ്ദേഹത്തിന്റെ സാന്നിധ്യം ഗുണകരമാകും. ഉമറിനെ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നു.' കേരളാ ബ്ലാസ്റ്റേഴ്സ് സി ഇ ഒ അഭിക് ചാറ്റര്‍ജി വ്യക്തമാക്കി.