ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ സെനഗല്‍- മൊറോക്കോ ഫൈനല്‍; മാനെ-സലാഹ് പോരില്‍ ഈജിപ്ത് പുറത്ത്
കെയ്‌റോ: ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഫൈനലില്‍ മൊറോക്കോയും സെനഗലും ഏറ്റുമുട്ടും. ഏഴ് തവണ ചാംപ്യന്‍മാരായ ഇൗജിപ്തിനെ സെമിയില്‍ തകര്‍ത്താണ് സെനഗല്‍ ഫൈനലിലേക്ക് മുന്നേറിയത്. അതേസമയം ഷൂട്ടൗട്ടില്‍ നൈജീരിയയെ വീഴ്ത്തി ആതിഥേയരായ മൊറോക്കോയും ഫൈനലില്‍ പ്രവേശിച്ചു.
ഇൗജിപ്തിനെ ഒരു ഗോളിന് തകര്‍ത്താണ് സെനഗലിന്റെ നേട്ടം. സാദിയോ മാനെയാണ് സെനഗലിന് വേണ്ടി വിജയഗോള്‍ കണ്ടെത്തിയത്. മല്‍സരം അവസാനിക്കാന്‍ 12 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് മാനെ തകര്‍പ്പന്‍ ഗോള്‍ നേടിയത്. 2010ന് ശേഷം ആദ്യമായി ഒരു ആഫ്രിക്കന്‍ കിരീടം ലക്ഷ്യമിട്ടെത്തിയ സൂപ്പര്‍ താരം മുഹമ്മദ് സലായ്ക്കും സംഘത്തിനും ഈ പരാജയം വലിയ തിരിച്ചടിയായി.
അതേസമയം പൊരുതിക്കളിച്ച നൈജീരിയ ഷൂട്ടൗട്ടിലാണ് ആതിഥേയരായ മൊറോക്കോയോട് അടിയറവ് പറഞ്ഞത്. നിശ്ചിത സമയവും എക്‌സ്ട്രാ ടൈമും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഷൂട്ടൗട്ടിലെത്തിയ മത്സരത്തില്‍ 2-4നാണ് മൊറോക്കോ വിജയം പിടിച്ചെടുത്തത്. 2004ന് ശേഷം ആദ്യമായാണ് മൊറോക്കോ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ എത്തുന്നത്.