സന്തോഷ് ട്രോഫി; തകര്‍പ്പന്‍ ജയത്തോടെ കേരളം തുടങ്ങി

Update: 2024-02-21 16:00 GMT

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് വിജയം. ഇന്ന് അരുണാചല്‍ പ്രദേശില്‍ നടന്ന മത്സരത്തില്‍ ആസാമിനെ നേരിട്ട കേരളം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് വിജയിച്ചത്. മത്സരം ആരംഭിച്ച് 19ാം മിനിറ്റില്‍ ലീഡ് എടുക്കാന്‍ കേരളത്തിനായി. ഒരു കിടലന്‍ ഇടം കാലന്‍ കോര്‍ണറിലൂടെ അബ്ദു റഹീം ആണ് കേരളത്തിന് ലീഡ് നല്‍കിയത്. ആദ്യ പകുതി 1-0 എന്ന സ്‌കോറിന് അവസാനിച്ചു.

രണ്ടാം പകുതിയില്‍ 67ാം മിനിറ്റില്‍ സജീഷിന്റെ ഗോളില്‍ കേരളം ലീഡ് ഇരട്ടിയാക്കി. മുഹമ്മദ് ആഷിഖിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍. 77ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കിയത് കളിക്ക് ആവേശകരമായ ഫിനിഷ് നല്‍കി. അവസാനം 94ാം മിനിറ്റില്‍ നിജോ ഗില്‍ബേര്‍ടിന്റെ ഒരു ഗോളില്‍ കേരളം വിജയം ഉറപ്പിച്ചു. കേരളത്തിന്റെ അടുത്ത മല്‍സരം ഫെബ്രുവരി 23ന് ഗോവയ്‌ക്കെതിരെയാണ്.




Tags: