ദിബ്രുഗഢ്: കേരളം സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പിച്ചു. കേരളം മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മേഘാലയയെയാണ് തോല്‍പ്പിച്ചത്. വി അര്‍ജുന്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്സല്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. 33-ാം മിനിറ്റില്‍ അര്‍ജുനിലൂടെ മല്‍സരത്തിലെ ആദ്യഗോള്‍ സ്വന്തമാക്കിയ കേരളം രണ്ടാം പകുതിയിലാണ് മറ്റു രണ്ടു ഗോളുകളും സ്വന്തമാക്കിയത്. 71-ാം മിനിറ്റില്‍ റിയാസും 85-ാംമിനിറ്റില്‍ അജ്സലും മേഘാലയയുടെ ഗോള്‍വല കുലുക്കി.
നാലു മല്‍സരത്തില്‍ നിന്നായി മൂന്ന് ജയവും ഒരു സമനിലയും നേടിയാണ് കേരളം ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഗ്രൂപ്പ് ബിയില്‍ കേരളം ഒന്നാമതായാണ് ക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടിയത്.